ദേശീയ ഗെയിംസ് നിശ്ചയിച്ച സമയത്ത് തന്നെ ; ഒരുക്കങ്ങളില്‍ തൃപ്തി

തിരുവനന്തപുരം : ദേശീയ ഗെയിംസ്‌ നിശ്‌ചയിച്ച സമയത്ത്‌ തന്നെ നടക്കുമെന്ന്‌ ഗെയിംസ്‌ നടത്തിപ്പ്‌ സമിതി. എല്ലാ കായിക ഫെഡറേഷനുകള്‍ക്കും പ്രവര്‍ത്തനത്തില്‍ സംതൃപ്‌തിയുണ്ട്‌. അവശേഷിക്കുന്ന ജോലികള്‍ ഗെയിംസ്‌ തുടങ്ങുന്നതു മുമ്പ്‌ പൂര്‍ത്തിയാകും. രണ്ടു ദിവസങ്ങളിലായി ഗെയിംസ്‌ വേദികള്‍ പരിശോധിച്ച സാങ്കേതിക സംഘങ്ങള്‍ ഒരുക്കങ്ങളില്‍ തൃപ്‌തി രേഖപ്പെടുത്തി.
ദേശീയ ഗെയിംസ്‌ നടത്തിപ്പ്‌ കമ്മിറ്റി ഭാരവാഹികളായ എസ്‌. മുരുഗന്‍,ഡോ.എസ്‌.എം.ബാലി എന്നിവരുടെ നേതൃത്വത്തിലാണ്‌ വേദികള്‍ പരിശോധിച്ച വിദഗ്‌ധരുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

ഓരോ വേദിയുടേയും അവസ്‌ഥ, ഇനി ചെയ്യേണ്ട കാര്യങ്ങള്‍,നിശ്‌ചയിച്ച സമയത്ത്‌ അതാത്‌ ഇനങ്ങള്‍ നടത്താന്‍ കഴിയുമോ തുടങ്ങിയവ ഉള്‍പ്പെട്ട വിശദമായ അവതരമാണ്‌ ഓരോ സംഘവും നടത്തിയത്‌. വുഷു, ജിംനാസ്‌റ്റിക്‌സ്‌, ഷൂട്ടിങ്‌ തുടങ്ങിയ ഇനങ്ങളില്‍ ഉപകരണങ്ങള്‍ എത്തിക്കലും ചില നിര്‍മാണ പ്രവൃത്തികളും ബാക്കിയുണ്ട്‌. ഇവ 25 ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കുമെന്ന്‌ സംഘാടക സമിതിയും സര്‍ക്കാര്‍ പ്രതിനിധികളും ഉറപ്പുനല്‍കി.

ഈമാസം 31 നാണ്‌ ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനം നിശ്‌ചയിച്ചിരിക്കുന്നത്‌. ഇതില്‍ ഒരുമാറ്റവും വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിയായ എസ്‌.മുരുഗനും എസ്‌.എം.ബാലിയും വ്യക്‌തമാക്കി.

 

ഹിന്ദുസ്ഥാന്‍ സമാചാര്‍

Add a Comment

Your email address will not be published. Required fields are marked *