ജമ്മു – ശ്രീനഗര്‍ ദേശീയപാത തുറന്നു

ശ്രീനഗര്‍ : ഒരാഴ്ചയായി അടഞ്ഞു കിടന്ന ജമ്മു – ശ്രീനഗര്‍ ദേശീയപാത ഇന്ന് തുറന്നു .ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം അനുവദിച്ചത് . തുറന്ന ഉടനെ ആയിരം ട്രക്കുകള്‍ ആണ് ഇത് വഴി കടന്നു പോയത്. അവശ്യസാധനങ്ങളുമായി ഈ ട്രക്കുകള്‍ സുരക്ഷിതമായി യാത്ര ചെയ്തു എന്ന് മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ അറിയിച്ചു . ദേശീയപാത അടഞ്ഞു കിടന്നതും വെള്ളപ്പൊക്കവും കാശ്മീരിനെ ദുരിതത്തില്‍ ആഴ്തിയിരിക്കുകയായിരുന്നു . അവശ്യ സാധനങ്ങള്‍ ലഭികാതെ ജന ജീവിതം ദുസ്സഹമായി. അല്പം മഴമാറിയപ്പോള്‍ ഇന്ന് ഒരു വശത്ത് കൂടി മാത്രം വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു .

Add a Comment

Your email address will not be published. Required fields are marked *