ഏപ്രില്‍ മാസത്തെ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തില്‍ മേക് ഇന്‍ ഇന്ത്യ പ്രധാന അജണ്ടയാകും
ദില്ലി ; ഏപ്രില്‍ പത്ത് മുതല്‍ പതിനാറു വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് , ജെര്‍മനി ,കാനഡ എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കും . പ്രധാനമന്ത്രിയുടെ ഈ വിദേശ പര്യടനത്തില്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിയും യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികളും പ്രധാന അജണ്ടയാകും .ഈ മാസം മാലി ദ്വീപ് , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം രണ്ടാം വിദേശ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് താന്‍ എന്നും മേക് ഇന്‍ ഇന്ത്യയും യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികളും ഈ സന്ദര്‍ശനത്തില്‍ പ്രധാന അജണ്ട ആക്കുമെന്നും അദ്ദേഹം തന്റെ ഫെസ് ബുക്ക് പോസ്റ്റിലും ട്വിട്ടരിലും കുറിചു. തന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ത്യയുടെ സാമ്പത്തിക ഭദ്രതക്കും യുവനങ്ങളുടെ തൊഴില്‍ ലഭ്യതക്കും വേണ്ടി ഉള്ളതായിരിക്കും എന്നും സാമ്പത്തിക സഹകരണത്തില്‍ ഉപരി ഹൈടെക് വ്യവസായ സഹകരണവും ഇന്ത്യ ലക്ഷ്യം വെക്കുന്നതായും അദ്ദേഹം അറിയിച്ചു .