എല്ലാ സ്കൂളുകളിലും 1 കെ വി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്ന് യു പി സര്‍ക്കാര്‍
ലക്നോ ; ഊര്‍ജത്തിന് പാരമ്പര്യ സ്രോതസുകളെ ആശ്രയിക്കുക എന്ന വിപ്ലവത്തിന് യു പി സര്‍ക്കാര്‍ ഒരു പടി കൂടിമുന്നില് .സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒരു കിലോവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് യു പി സര്‍ക്കാര്‍ . ആദ്യഘട്ടത്തില്‍ അമ്പതു പ്രൈമറി സ്കൂളുകളില്‍ ആണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രെട്ടറി ജീവേഷ് നന്ദന് അറിയിച്ചു . വിദ്യാലയങ്ങളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് അഞ്ചു വര്‍ഷത്തെ വാറണ്ടിയും മെയിന്റനനസ് തുകയും നല്‍കുന്നുണ്ട് . പാനലുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ എല്ലാ ജിലകളിലും ഓരോ സര്‍വീസ് സെന്ററുകളും സ്ഥാപിക്കുമെന്നും ജീവേഷ് നന്ദന് അറിയിച്ചു .