ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷി ; പ്രതിരോഷ മേഖലയില്‍ ശക്തമായ ബന്ധം സ്ഥാപിക്കും – യു എസ സെനറ്റ് അംഗങ്ങള്‍

 

ദില്ലി ; ഇന്ത്യ യുഎസിന്റെ സഖ്യകക്ഷിയാണെന്നും പ്രതിരോധമേഖലയില്‍ ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും യു എസ സെനറ്റ് അംഗങ്ങള്‍ .  റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്‌ ജോണ്‍ കോര്‍ണിയനും ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ മാര്‍ക്ക്‌ വാര്‍ണറും ആണ് ഈ പ്രഖ്യാപനം നടത്തിയത് .  യുഎസിന്റെ നയതന്ത്രബന്ധത്തില്‍ ഇന്ത്യക്കു പ്രമുഖ സ്ഥാനമാണുള്ളതെന്നും ഇവര്‍ ചൂണ്‌ടിക്കാട്ടി. ഇന്ത്യയില്‍ പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച മോദി സര്‍ക്കാരിന്റെ നടപടി അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു യുഎസ്‌ പ്രതിരോധ സെക്രട്ടറി ആഷ്‌ടണ്‍ കാര്‍ട്ടര്‍ക്ക്‌ അയച്ച കത്തില്‍ ഇരുവരും പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *