ഇന്ത്യന്‍ പര്‍വതാരോഹകന്‍ മല്ലി മസ്താന്‍ ബാബുവിനെ കാണാതായി

ദില്ലി ; ഏഴ് ഭൂഖണ്ഡങ്ങളിലുമുള്ള കൊടുമുടികൾ 172 ദിവസങ്ങൾ കൊണ്ട് കയറിയിട്ടുള്ള ഇന്ത്യയിലെ മികച്ച പർവ്വതാരോഹകനായ മല്ലി മസ്താൻ ബാബു(40)​വിനെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം അർജന്റീനയ്ക്കും ചിലിക്കുമിടയിലുള്ള സിഫോസ് പർവ്വതത്തിൽ കയറാനായി പോയതായിരുന്നു അദ്ദേഹം.

ആന്ധ്രാപ്രദേശ് സ്വദേശിയായ മല്ലി അർജന്റീന വശത്ത് നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. മാർച്ച് 24ന് ബേസ് കാന്പിലെത്തിയ അദ്ദേഹം അവിടെ നിന്നും ഒറ്റയ്ക്കാണ് യാത്ര പുറപ്പെട്ടത്. മല്ലി പുറപ്പെട്ടതിന് പിന്നാലെ മഴ ശക്തിപ്പെട്ടിരുന്നു. 25ന് തിരിച്ചെത്തേണ്ടിയിരുന്ന മല്ലിയെപ്പറ്റി ഇതുവരെയും യാതൊരു വിവരവുമില്ല.

ഇരു രാജ്യങ്ങളിലേയും ഗവൺമെന്റ് മല്ലിയെ കണ്ടെത്താനായി രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. പ്രദേശത്ത് മഴയും വെള്ളപ്പൊക്കവും തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ലോകത്തെന്പാടുമുള്ള മല്ലിയുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനത്തിന് വേണ്ടി ഫണ്ട് കണ്ടെത്താനായി കാന്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *