ആം ആദ്മി കേരള ഘടകത്തിനെതിരെ സ്ഥാപാകാംഗങ്ങള്‍ പ്രക്ഷോഭത്തിന്

 

കൊച്ചി: ആം ആദ്മി പാര്‍ടി കേരള ഘടകത്തിനെതിരെ സ്ഥാപാകാംഗങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജനാധിപത്യ വിരുദ്ധമായ നിലപാടാണ് പാര്‍ടി കേരള ഘടകം പുലര്‍ത്തുന്നതെന്ന് ആം ആദ്മി പാര്‍ടിയുടെ കേരളത്തില്‍നിന്നുള്ള സ്ഥാപക അംഗങ്ങളുടെയും ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെയും സംയുക്തയോഗം ആരോപിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും ആം ആദ്മി കേരള ഘടകം അനുവര്‍ത്തിക്കുന്ന ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി23ന് സെക്രട്ടറിയറ്റിനു മുന്നില്‍ ഉപവാസം നടത്തും.

ജനങ്ങളുടെ പാര്‍ടിയെന്ന നിലയില്‍ ദേശീയ തലത്തില്‍ രൂപം കൊണ്ട പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ജനങ്ങളില്‍ നിന്ന് അകലുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനോ പരിഹാരം കാണുന്നതിനോ ഇവര്‍ താല്‍പര്യം കാണിക്കുന്നില്ല. ഭാരവാഹികള്‍ക്കിടയില്‍തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവ മറച്ചുവച്ചുവച്ച് പൊതുസമൂഹത്തിനു മുന്നില്‍ മാന്യത നടിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളെ അറിയിക്കാതെ കേരളത്തില്‍ പാര്‍ടി ഭാരവാഹികളെ തെരഞ്ഞെടുത്തത് സംഘടനാ വിരുദ്ധമാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നും യോഗം കുറ്റപ്പെടുത്തി. ചിലരുടെ താല്‍പര്യത്തനനുസരിച്ച് നോമിനേറ്റ് ചെയ്ത ഭാരവാഹികളാണ് ഇപ്പോള്‍ കേരള ഘടകത്തിലുള്ളത്. അതില്‍ പൊതുജനത്തിന്റെ പങ്കാളിത്തം ഉണ്ടായിട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *