ഹർജിക്കാരന്റെ ആത്മഹത്യാ ഭീഷണി

കൊൽക്കത്ത: കൊൽക്കത്താ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ മുറിയിൽ കടന്ന് ഹർജിക്കാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. ഭൂമി നഷ്ടപ്പെട്ടതിൽ അസ്വസ്ഥനായ പർണശ്രീ നിവാസിയായ ശങ്കർ മഞ്ജി എന്നയാളാണ് ഇന്നലെ വൈകിട്ട്ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെയുംയും ജസ്റ്റിസ് ജോയ്മല്യോ ബാഗ്ചിയുടെയും മുറയിലേക്ക് കടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്റെഭൂമി ദല്ലാൾ കൈവശപ്പെടുത്തിയെന്നും അയാൾക്കെതിരെ നൽകിയ കേസ് കോടതി ഇതുവരെ കോടതി പരിഗണിച്ചില്ലെന്നുമായിരുന്നു മദ്ധ്യവയസ്കനായ മഞ്ജിയുടെ പരാതി. പോക്കറ്റിൽ നിന്നും ഇയാൾ ഒരു കുപ്പി പുറത്തെടുക്കുകയും അതിലെ ദ്രാവകം കുടിക്കുമെന്നും ഭീഷണി മുഴക്കി. തുടർന്ന് ചീഫ് ജസ്റ്റിസും കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകരും ഇടപെട്ട് ഇയാളെഅനുനയിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു. മഞ്ജിയുടെ പരാതി കേട്ട ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ചു.

Add a Comment

Your email address will not be published. Required fields are marked *