ഹൈക്കോടതി പരാമര്ശം അതിരുകവിഞ്ഞത് എന്ന് സുധീരന്‍

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തിലെ കെപിസിസി സര്‍ക്കുലറിനെതിരെ ഹൈക്കോടതി നടത്തിയത് അതിരുവിട്ട പരാമര്‍ശമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ കോടതി ഇങ്ങനെ അഭിപ്രായപ്പെടില്ലായിരുന്നു. തന്റെ നിലപാട് വിശദീകരിക്കാന്‍ കോടതിയില്‍ അവസരം കിട്ടിയില്ല. സ്വാഭാവിക നീതിയുടെ നിഷേധമാണിതെന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ട്. സമാനമായ നിര്‍ദ്ദേശങ്ങള്‍ പ്രതിനിധികള്‍ക്ക് ഇനിയും നല്‍കും. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *