ഹെല്‍മറ്റ്‌ ധരിക്കാതെ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷ്വറന്‍സ്‌ ലഭിക്കില്ല

തിരുവനന്തപുരം: ഹെല്‍മറ്റ്‌ ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നവര്‍ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കില്ലെന്നു ഗതാഗത കമ്മീഷണര്‍ ആര്‍. ശ്രീലേഖ. ഇരു ചക്ര വാഹനത്തിന്‌ ഇന്‍ഷ്വറന്‍സ്‌ ഉണെ്‌ടങ്കിലും അപകട സമയത്ത്‌ ഹെല്‍മറ്റ്‌ ധരിച്ചിട്ടില്ലെങ്കില്‍ ഇന്‍ഷ്വറന്‍സിന്‌ അപേക്ഷിക്കാനോ തുക ലഭിക്കാനോ സാധ്യത ഇല്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു ഭേദഗതി ഉടനുണ്‌ടാകും.

മോട്ടോര്‍ വാഹന ചട്ടത്തിലെ 140 മുതല്‍146 വരെ വകുപ്പുകളിലാണു ഭേദഗതി വരുത്തുന്നത്‌. ഇതിന്‌ ആനൂപാതികമായി സംസ്ഥാന മോട്ടോര്‍ വാഹന ചട്ടത്തിലും മാറ്റമുണ്‌ടാകും. കോടതികളിലേയും മോട്ടോര്‍ അപകട ട്രൈബ്യൂണലിലേയും മുന്‍പുണ്‌ടായ വിധികളുടെ അടിസ്ഥാനത്തിലാണു ഭേദഗതി വരുത്തുന്നതെന്നും ശ്രീലേഖ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *