ഹിമാചലിലെ മൂന്നു ഗ്രാമങ്ങളില്‍ ഇനി സൌരവെളിച്ചം

സിംല: വൈദ്യുതീകരിക്കാത്ത മൂന്നു ഗ്രാമങ്ങളില്‍ സൌരോര്‍ജ്ജം വഴി വെളിച്ചം നല്‍കാന്‍ ഒരുങ്ങുകയാണ് ഹിമാചല്‍ പ്രദേശ്‌ സര്‍ക്ക്കാര്‍ . സംരക്ഷിത മേഖലയായ ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കിന് സമീപം വനത്തിനുള്ളിലെ  മൂന്നു വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. പശ്ചിമ ഹിമാലയത്തിലെ ഈ ദേശീയ ഉദ്യാനം ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ വൈവിധ്യങ്ങളുള്ളപ്രദേശമാണ്.  ഇതിനു സമീപത്തെ ഗ്രാമങ്ങളില്‍5൦ കിലോ വാട്ടിന്റെ സോളാര്‍ പാനലുകള്‍ 8൦ ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഊര്ജമന്ത്രി സുജന്‍ സിംഗ് പതാനിയ പറഞ്ഞു. വന്യ മൃഗ സങ്കേതങ്ങളിലൂടെ വൈദ്യുതി ലൈനുകള്‍ വലിക്കാന്‍ സാധ്യമാല്ലാത്ത തിനാല്‍ ഈ ഗ്രാമങ്ങളില്‍ വൈദ്ദ്യുതി എത്തിയിരുന്നില്ല. എന്നാല്‍ മഞ്ഞുകാലത്ത് സോളാര്‍ പാനലുകള്‍ പ്രവര്‍ത്തന സജ്ജമാകുമോ എന്ന കാര്യമാണ് ഇപ്പോള്‍ സംശയം. ഗ്രേറ്റര്‍ ഹിമാലയന്‍ ദേശീയ ഉദ്യാനം കഴിഞ്ഞ ജൂണില്‍ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ചിരുന്നു .

 

Add a Comment

Your email address will not be published. Required fields are marked *