ഹാര്‍വാഡ ലോകത്തിലെ മികച്ച സര്‍വകലാശാല

ദില്ലി ; ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി യുഎസിലെ ഹാര്‍വാര്‍ഡ്‌ തെരഞ്ഞെടുക്കപ്പെട്ടു. രണ്‌ടാം സ്ഥാനം ബ്രിട്ടണിലുള്ള കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിക്കാണ്‌. മൂന്നാം സ്ഥാനത്ത്‌ യുകെയില്‍ നിന്നു തന്നെയുള്ള ഓക്‌സ്‌ഫോര്‍ഡിനാണ്‌. ആദ്യ 100 മികച്ച സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സര്‍വകലാശാലയും ഇടംപിടിച്ചിട്ടില്ല.ടോക്കിയോ സര്‍വകലാശാലയാണ്‌ ഏഷ്യയില്‍ നിന്നും ഒന്നാം സ്ഥാനത്ത്‌ എത്തിയിരിക്കുന്നത്‌. ആഗോള തലത്തില്‍ ടോക്കിയോ സര്‍വകലാശാല 12-ാം സ്ഥാനത്താണ്‌. ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളും ആദ്യ അമ്പതിനുള്ളില്‍ ഇടംപിടിച്ചിട്ടുണ്‌ട്‌. ടൈംസ്‌ ഹയ്യര്‍ എജുക്കേഷന്‍ വേള്‍ഡ്‌ റെപ്യൂട്ടേഷന്‍ റാങ്കിംഗ്‌ -2015 പ്രകാരമുള്ള കണക്കുകളാണ്‌ പുറത്തു വന്നിരിക്കുന്നത്‌. 150-ല്‍ പരം രാജ്യങ്ങളില്‍ നിന്നും മുക്കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ചാണ്‌ പട്ടിക തയാറാക്കിയിരിക്കുന്നത്‌.

Add a Comment

Your email address will not be published. Required fields are marked *