ഹാരി രാജകുമാരന്‍ സൈനിക സേവനം നിര്‍ത്തുന്നു

ലണ്ടന്‍ : ബ്രിട്ടനിലെ ഹാരി രാജകുമാരന്‍ സൈനിക സേവനം നിര്‍ത്തുന്നു. പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇത്.  കെന്‍സിങ്ടണ്‍ കൊട്ടാരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് രാജകുമാരന്‍ സൈനിക സേവനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. ജൂണിലാണ് സേനയില്‍ നിന്ന് ഹാരി വിരമിക്കുന്നത്.  സൈനിക സേവനത്തിനിടെ ഹാരി രാജകുമാരന്‍ അഫ്ഗാനിസ്ഥാനില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. കൂടാതെ അപ്പാഷെ എയര്‍കമാന്‍ഡറായി യോഗ്യത നേടുകയും ചെയ്തു. സൈനിക സേവനം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹാരി  നാലാഴ്ച ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സിനൊപ്പം അവരുടെ സേവനങ്ങളി്ല‍ പങ്കെടുക്കും. തുടര്‍ന്ന് ജൂണില്‍ ന്യൂസിലാന്‍റിലേക്ക് ഔദ്യോഗിക യാത്രയും ചെയ്യും.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *