ഹര്ജി് സുപ്രീം കോടതി തള്ളി

ദില്ലി: ഭഗവദ്‌ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. മലയാളി അഭിഭാഷകനായ എം.കെ. ബാലകൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. വിശുദ്ധ ഗ്രന്ഥങ്ങൾ പരിശോധിച്ച് ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കുകയല്ല കോടതിയുടെ ജോലിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാൾക്ക് ഗീതയാണ് വിശുദ്ധമെങ്കിൽ മറ്റൊരാൾക്ക് വേറൊരു ഗ്രന്ഥമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Add a Comment

Your email address will not be published. Required fields are marked *