ഹരി ഓം ബ്രാൻഡ് ടി.എം.ടി കമ്പികൾ വിപണിയിലേക്ക്

കൊച്ചി: ഭിലായിലെ ഹരി ഓം ബ്രാൻഡ് എപോക്‌സി ഷീൽഡ് ടി.എം.ടി കമ്പികൾ കേരള വിപണിയിലേക്ക്. ഇതോടനുബന്ധിച്ച്, കേരളത്തിലെ ഡീലർമാരുടെ ആദ്യ യോഗം കൊച്ചിയിൽ നടന്നു.

കോൺക്രീറ്റ് തുരുമ്പു പിടിക്കുന്നതു തടയുന്നതിനുള്ള സാങ്കേതിക വിദ്യയിൽ രൂപപ്പെടുത്തിയ എപോക്‌സി ഷീൽഡ് ടി.എം.ടി കമ്പികൾ നിർമ്മാണ മേഖലയിലെ വിപ്ളവകരമായ നേട്ടമാണെന്ന് കമ്പനിയുടെ ഡയറക്‌ടർ സന്ദീപ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എപോക്‌സി ഷീൽഡ് ടി.എം.ടി കമ്പികളുടെ നിർമ്മാണം. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമ്മിക്കുന്ന എപോക്‌സി ഷീൽഡ് ടി.എം.ടി കമ്പികൾ കേരളത്തിലുൾപ്പെടെ രാജ്യത്തെമ്പാടും വിതരണം ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സന്ദീപ് അഗർവാൾ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *