സൗഹൃദ ഹസ്തം നീട്ടിയപ്പോള്‍ പാക്കിസ്ഥാന് തിരികെ തന്നത് കാര്‍ഗില്‍ യുദ്ധം എന്ന് രാജ്നാഥ് സിംഗ്
അമൃത്സര്‍: സൗഹൃദം വച്ചു നീട്ടിയിട്ടും ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടും പാക്കിസ്ഥാന് നമുക്ക് തിരിച്ചു നല്കിയത്കാര്ഗില് യുദ്ധം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജീവന് നല്‍കിയും അതിര്‍ത്തി നാം സംരക്ഷിക്കും.ആരെയും അതിനകത്തേക്ക് കടന്നു വിധ്വസന പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കില്ല. അതിര്‍ത്തി രക്ഷാ സേനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നൂറുകണക്കിന് ജവാന്മാര് ആണ് കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് നല്‍കിയത് .അടല്‍ജി പറഞ്ഞത് നാം ആവര്തിക്കെണ്ടിയിരിക്കുന്നു .നമ്മുടെ സുഹൃത്തുക്കളെ മാത്രമേ നമുക്ക് മാറ്റാന്‍ സാധിക്കൂ എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ സാധിക്കില്ല. എന്ത് തന്നെ ആയാലും കാര്‍ഗില്‍ യുദ്ധത്തില്‍ ഒടുവില്‍ വിജയം പിടിച്ചെടുത്ത നമ്മുടെ സൈനികരെ ആദരവോടെ ഓര്‍ക്കുകയാണ്;രാജ്നാഥ് സിംഗ് പറഞ്ഞു .