സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദുള്ള ബിൻ അബ്ദുൾ അസീസ് അന്തരിച്ചു

സൌദി ഹിന്ദുസ്ഥാന്‍ സമാചാര്‍  ; സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദുള്ള ബിൻ അബ്ദുൾ അസീസ് (90) അന്തരിച്ചു. ശ്വാസകോശരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം റിയാദിലെ കിംഗ് അബ്ദുൾഅസീസ് നാഷണൽ ഗാർഡ്‌ ആശുപത്രിയിൽ വച്ച് പുലർച്ചെ മൂന്നു മണിയോടെയാണ് അന്ത്യം . സഹോദരൻ സൽമാൻ ബിൻ അബ്ദുൾ അസീസ് പുതിയ രാജാവായി സ്ഥാനമേൽക്കും.

2005ലാണ് സൌദിയുടെ രാജാവായി അബ്ദുള്ള ബിൻ അബ്ദുൾ അസീസ് സ്ഥാനമേറ്റത്. സൗദിയുടെ പുരോഗതിയിൽ സുപ്രാധാനമായ പങ്കാണ് അബ്ദുള്ള രാജാവ് വഹിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം,വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും വികസനം കൊണ്ടുവന്ന അദ്ദേഹം, സ്ത്രീ ശാക്തീകരണത്തിനും ഏറെ പ്രാധാന്യം നൽകിയിരുന്നു. അബ്ദുള്ള രാജാവിന്റെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

Add a Comment

Your email address will not be published. Required fields are marked *