സ്വിസ്സ് ബാങ്ക് നിര്‍ദ്ദേശം നല്‍കി

ദില്ലി ; ഇന്ത്യ സര്‍ക്കാരിന്റെ നിരന്തരമായ സമ്മര്‍ദ്ദം ഒടുവില്‍ ഫലം കണ്ടു . തങ്ങളുടെ അക്കൌണ്ടിലെ നിക്ഷേപം കള്ളപ്പണം അല്ലെന്നു തെളിയിക്കുന്നതിനുള്ള പുതിയ രേഖകള്‍ ഹാജരാക്കാനം എന്ന് ഇന്ത്യന്‍ നിക്ഷേപകരോട് സ്വിസ്സ് ബാങ്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി . ഇതോടെ ഇന്ത്യയിലെ വ്യവസായ ഭീമന്മാരും അതി സമ്പന്നരും ഇത്രയും നാള്‍ സുരക്ഷിതമായ നിക്ഷേപം ആയി കണ്ടിരുന്ന സ്വിസ്സ് ബാങ്ക് അക്കൌണ്ടുകള്‍ ഇനിയൊരു തലവേദനയാകും . തങ്ങളുടെ കൈവശം ഉള്ളത് നികുതി വെട്ടിച്ച പണം അല്ലെന്നു തെളിയിക്കാനുള്ള ക്ലീന്‍ സ്റ്റാറ്റസ സര്‍ട്ടിഫിക്കറ്റിനായി അക്കൌണ്ടുകളും മറ്റും ഓഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് മിക്കവരും . കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി ഇന്ത്യ സര്‍ക്കാര്‍ കള്ളപ്പണം വെളിച്ചത് കൊണ്ട് വരാന്‍ നടത്തുന്ന തീവ്രമായ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ വികാസങ്ങള്‍ . എല്ലാ നികുതികളും അടച്ചു എന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് സ്വിസ്സ് ബാങ്ക് അധികൃതര്‍ എത്രയും പെട്ടന്ന് ഹാജരാക്കാന്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കിയത് എന്ന് അറിയുന്നു . അടുത്തിടെ കള്ളപ്പണ നിക്ഷേപം ഉള്ളവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം കഠിന ശ്രമം നടത്തുകയും തുടക്കത്തില്‍ സഹകരിക്കാന്‍ തയാരാകാതിരുന്ന ബാങ്കുമായി ഒടുവില്‍ നയതത്ര ബന്ധത്തിലൂടെ കാര്യങ്ങള്‍ എളുപ്പമാക്കുകയും ആയിരുന്നു . കള്ളപ്പണ നിക്ഷേപം പുറത്തു കൊണ്ട് വരും എന്നത് പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമായി അധികാരത്തില്‍ ഏറിയ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നും നിലവില്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച പട്ടിക കാലഹരണ പെട്ടതായിരുന്നു എന്നും മിക്കതിലും അക്കൌണ്ടുകള്‍ ശൂന്യമാണെന്നും പട്ടികയിലെ 628 പേരുകളില്‍ നൂറോളം പേരുകള്‍ ആവര്‍ത്തിച്ചു എന്നും കണ്ടെത്തി പ്രമുഖ ഗാന്ധിയനായ അന്ന ഹസാരെ ധര്‍ണ സംഘടിപ്പിക്കുകയും കൊണ്ഗ്രെസ്സും ആം ആദ്മിയും അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനം ഏറ്റു വാങ്ങുകയും ചെയ്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നാല്‍ അതിനു ശേഷം പട്ടിക സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ സമിതിക്ക് കൈമാറുകയും വിദേശ ബാങ്കുകളുമായി കൂടുതല്‍ മികച്ച നയതത്ര ബന്ധം ഉണ്ടാക്കി എടുക്കുന്നതില്‍ ധനമന്ത്രി വിജയം കൈവരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആണ് സ്വിസ്സ് ബാങ്കിന്റെ പുതിയ ഉത്തരവ് . നികുതി വെട്ടിച്ചു വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തിയതിലൂടെ ഇന്ത്യക്ക് ഏതാണ്ട് 325൦ കോടി രൂപയോളം ലഭിക്കാന്‍ ഉണ്ടെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത്. ഇന്ത്യ സര്‍ക്കാരും സ്വിസ്സ് ബാങ്കും കര്‍ഷനമാകുന്നു എന്ന് കണ്ടതോടെ ഏതാണ്ട് 2൦൦ ഓളം പേര്‍ ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമനങ്ങള്‍ ത്വരിതപ്പെടുത്തി എന്നും അതില്‍ 77 ഓളം പേര്‍ക്കെതിരെ നിയമ നടപടികള്‍ ശേഷിക്കുന്നതായും അദ്ദേഹം ഈ മാസം രാജ്യസഭയില്‍ അറിയിച്ചിരുന്നു . കള്ളപ്പണ നിക്ഷേപത്തില്‍ പിടിക്കപ്പെട്ടാല്‍ പത്ത് വര്ഷം വരെ കഠിന തടവ്‌ ലഭിച്ചേക്കാം എന്ന് നിയമജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു . ദി അണ്‍ ഡിസ്ക്ലോസ്ഡ ഫോറിന്‍ ഇന്‍കം ആന്‍ഡ്‌ അസെറ്റ് ബില്‍ 2൦15 , അടുത്ത വര്ഷം ഏപ്രില്‍ ഒന്നോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണു സര്‍ക്കാര്‍ ശുഭാപ്തി വിശ്വാസം .

 

Add a Comment

Your email address will not be published. Required fields are marked *