സ്പൈസ് ജെറ്റ് റണ്‍ വെയില്‍ തെന്നി നീങ്ങി

ഹൂബ്ലി  ;

ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്‌പൈസ്‌ജെറ്റ്‌ വിമാനം കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലിറങ്ങവെ, റണ്‍വേയില്‍ തെന്നി നീങ്ങി. 74 യാത്രക്കാരും നാല്‌ ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. ഇവരെല്ലാവരും സുരക്ഷിതരാണ്‌. ലാന്‍ഡിങ്ങിന്റെ സമയത്ത്‌ കനത്ത മഴയുണ്ടായിരുന്നു. അപകടവിവരം ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ അധികൃതരെ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങളുണ്ടാകും.
ബെംഗളൂരുവില്‍ നിന്ന്‌ ഹൂബ്ലിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ്‌ എസ്‌ജി 1085 വിമാനമാണ്‌ കനത്ത മഴയെ തുടര്‍ന്ന്‌ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ തെന്നി നീങ്ങിയതെന്ന്‌ വിമാനക്കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *