സ്പെക്ട്രം : തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ സി ബി ഐ ക്ക് സാധിച്ചിട്ടില്ല എന്ന് എ രാജ

സേലം: ടൂജി സ്പെക്ട്രം  കേസ്സില്‍ തനികെതിരായ ആരോപണങ്ങള്‍ ഇത് വരെ തെളിയിക്കാന്‍ സി ബി ഐ ക്ക് സാധിചിട്ടില്ലെന്ന് മുന്‍ ടെലികോം മന്ത്രി എ രാജ . സെലത്തിനു സമീപം സൂരമംഗലത്ത് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .ടൂജി സ്പെക്ട്രം അനുവദിച്ചതില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയായാതിനാല്‍ ആണ് സി ബി ഐ തെളിവില്ലാതെ കഷ്ട്ടപ്പെടുന്നത് എന്നും രാജ പറഞ്ഞു . തന്നില്‍ നിന്ന് കണക്കില്‍ പെടാത്ത ഒരു രൂപ പോലും സി ബി ഐ കണ്ടെടുത്തിട്ടില്ല എന്നും കേസില്‍ താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു .യു പി എ സര്‍ക്കാരിലെ ടെലികോം മന്ത്രിയായിരുന്ന താന്‍ രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെയും മൊബൈല്‍ കണക്ഷനുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ജനങ്ങള്‍ക്ക്‌ പ്രയോജനമുണ്ടാകാനും വേണ്ടിയാണ് ശ്രമിച്ചത് എന്നും അറിയിച്ചു . 2൦16 ലെ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധികാരത്തില്‍ ഏറുമെന്നും തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അണ്ണാ ഡി എം കെ വീഴ്ച വരുത്തി എന്നും അദ്ദേഹം പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *