സ്പീക്കർ അനുമതി നൽകിയിരുന്നതായി ഭരണപക്ഷ എംഎൽഎമാർ.

തിരുവനന്തപുരം ; നാളിതുവരെ കാണാത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എം മാണിയെ അഭിനന്ദിച്ചു ഭരണ പക്ഷ എം എല്‍ എ മാര്‍ എന്നാല്‍ സ്പീക്കറുടെ അനുവാദം കൂടാതെയാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന് പ്രതിപക്ഷം . ബജറ്റ് അവതരിപ്പിക്കാൻ ആംഗ്യത്തിലൂടെ സ്പീക്കർ അനുമതി നൽകിയിരുന്നതായി ഭരണപക്ഷ എംഎൽഎമാർ. മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ. ബജറ്റ് വായിച്ച്, സഭയുടെ മേശപ്പുറത്ത് വച്ച ശേഷം കസേരയിലരിക്കുന്ന കെ.എം.മാണിക്ക് ഭരണപക്ഷ അംഗങ്ങളുടെ അഭിനന്ദനം. അതേസമയം, സ്പീക്കർ അനുവദിക്കാതെ ബജറ്റ് വായിച്ചതിനാൽ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങൾ‌. ബഹളത്തിനിടെ കെ.എം.മാണി സഭയിൽ നിന്നിറങ്ങി സ്വന്തം മുറിയിലേക്ക് പോയി.

Add a Comment

Your email address will not be published. Required fields are marked *