സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നില ആശങ്കാജനകമായി തുടരുന്നു

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: നിയമസഭാ സ്പീക്കറും, പ്രമുഖ കോണ്‍ഗ്രസ്‌ നേതാവുമായ ജി.കാര്‍ത്തികേയന്റെ നില ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബംഗളൂരുവിലുള്ള എച്ച്സിബി ആശുപത്രിയില്‍ ചികിത്സയിലാണ് സ്പീക്കര്‍ കാര്‍ത്തികേയന്‍. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു സംഘത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സ്പീക്കര്‍ ഇപ്പോഴുള്ളത്. കരള്‍ രോഗത്തെ തുടര്‍ന്ന് അമേരിക്കയിലുള്ള ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്പീക്കര്‍ തിരിച്ചെത്തിയത്‌ ഈയ്യിടെയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്‌ ബംഗളൂരുവിലുള്ള എച്ച്സിജി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും, സാംസ്കാരിക മന്ത്രി കെ.സി.ജോസഫും സ്പീക്കറെ സന്ദര്‍ശിച്ചിരുന്നു. സ്പീക്കറുടെ ആരോഗ്യനിലയെക്കുറിച്ച് നിലവില്‍ ഒന്നും പറയാറായിട്ടില്ലെന്നു സ്പീക്കറുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *