സ്കൂള്‍ പരിസരങ്ങളില്‍ ലഹരി മരുന്ന് വില്പന തടയണം എന്ന് പോലിസ് മേധാവി

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്ക്ക് ‌ സിഗരറ്റ്‌, പാന്മാസാല, മദ്യം, മയക്കുമരുന്നുകള്‍ എന്നിവ വില്പളന നടത്തുന്നത്‌ തടയാന്‍ സംസ്ഥാന പൊലീസ്‌ മേധാവി കെ. എസ്‌.ബാലസുബ്രമഹ്‌ണ്യം നിര്ദ്ദേ ശപ്രകാരം സംസ്ഥാനത്ത്‌ വ്യാപകമായി നടത്തിയ റെയ്‌ഡില്‍ ഇതുവരെ 14 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ്‌ ഇവരെ പൊലീസ്‌ അറസ്റ്റ ചെയ്‌തത്‌. കൂടാതെ 32 റയ്‌ഡുകളിലായി 14 കേസുകളും രജിസ്റ്റര്‍ ചെയ്‌തു. റെയ്‌ഡുകള്‍ വരും ദിവസങ്ങളിലും തുടരും. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവസ്‌തുക്കള്‍ വില്്്‌ക്കുന്നത്‌ ശ്രദ്ധയില്പ്പെിട്ടാല്‍ പൊലീസിനെ വിവരമറിയിക്കണെന്നും കെ.എസ്‌.ബാലസുബ്രമഹ്‌ണ്യം അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *