സ്കൂളുകളിലെ ലൈംഗിക അതിക്രമം മൂടിവെച്ചാല്‍ ഒരു വര്‍ഷം വരെ തടവ്
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : സ്കൂളുകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ പൊലീസില്‍ അറിയിക്കാത്തവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന 2012ലെ നിയമം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഉത്തരവില്‍ പറയുന്നു. സ്കൂളുകളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും ഇക്കാര്യം പിടിഐ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ സ്കൂളുകളില്‍ പരാതി പെട്ടി സ്ഥാപിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.( രാജി രാമന്‍കുട്ടി )