സോളാർ തട്ടിപ്പ് കേസിൽ 10,​000 കോടിയുടെ അഴിമതി നടന്നതായി വി എസ

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ 10,​000കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ജുഡീഷ്യൽ കമ്മീഷൻ മുന്പാകെ മൊഴി നൽകി. സോളാർ അഴിമതി കേസിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാനായി ഇന്ന് രാവിലെ 10.40 ഓടെയാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ അദ്ദേഹം എത്തിയത്. സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വി.എസ് രേഖാമൂലം കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർ തട്ടിപ്പുകാരെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *