സോളാര്‍ കേസില്‍ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള തന്ത്രം വിലപ്പോകില്ല – മുഖ്യമന്ത്രി

ആലുവ ; സോളാര്‍ കേസില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള തന്ത്രം വിലപ്പോകില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് ബ്ലാക്മെയിലിങ്ങിനാണ്. താന്‍ സഹായിച്ചിരുന്നെങ്കില്‍ മണിലാല്‍ ഇപ്പോഴും ജയിലില്‍ കിടക്കുമായിരുന്നില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു . അതിനിടെ സോളാര്‍ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അധികാരം അവസാനിപ്പിക്കണം എന്ന് ആവശ്യപെട്ടു പ്രതിപക്ഷം കഴിഞ്ഞ ദിവസം പ്രതിഷേധിക്കുകയും ചെയ്തിരുന്നു .

 

Add a Comment

Your email address will not be published. Required fields are marked *