സോളാര്‍ ഇംപള്സ് സംഘം മ്യാന്‍ മാറിലേക്ക്‌ യാത്രതിരിച്ചു

ദില്ലി: ഇന്നലെ വൈകി വാരണാസിയില്‍ എത്തിയ സോളാര്‍ വിമാനം സോളാര്‍ ഇംപള്‍സ് 2 സംഘം ഇന്ന് മ്യാന്മാര്‍ സന്ദര്‍ശിക്കും തുടര്‍ന്ന് ചൈനയും അമേരിക്കയും സന്ദര്‍ശിക്കും . അഹമ്മദാബാദില്‍ ആണ് സോളാര്‍ വിമാനം ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനം നടത്തിയത് . അഞ്ചു ദിവസം ഇവിടെ ചെലവഴിച്ച സംഘത്തിന്റെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വൈകിയതിനെ തുടര്‍ന്ന് ഇന്നലെ ഏറെ വൈകിയാണ് വാരാനസിയിലേക്ക് യാത്ര തിരികാനായത് . വാരണാസിയില്‍ അധിക സമയം ചെലവഴിക്കാന്‍ ഇത് മൂലം സംഘത്തിനു സാധിച്ചില്ല . അഹമ്മദാബാദില്‍ എത്തിയ വിമാനത്തിനു ഊഷ്മളമായ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത് ആ തിരകിനിടയില്‍ വിമാനത്താവള അധികൃതരില്‍ നിന്ന് വാങ്ങേണ്ട രേഖകള്‍ വാങ്ങാന്‍ പൈലറ്റിനും സംഘത്തിനും സാധിക്കാതിരുന്നത്താണ് ഇന്നലെ യാത്ര പുരപ്പെടുന്നതില്‍ തടസമായത് .

Add a Comment

Your email address will not be published. Required fields are marked *