സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ താവളം ഇന്ത്യയിലേക്ക് മാറ്റുന്നതായി പ്രതിരോധമന്ത്രി
ഭുവനേശ്വര്‍: സ്ഥിരം താവളങ്ങള്‍ ഒഴിവാക്കി സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഇന്ത്യയില്‍ ചേക്കേറുന്നതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇത്തരം ഭീഷണികള്‍ക്ക് എതിരെ രാജ്യം നിതാന്ത ജാഗ്രതപാലിക്കണം എന്നും അദ്ദേഹം പറഞ്ഞു . ഇന്നത്തെ ഭീഷണികള്‍ പരമ്പരാഗത രീതിയില്‍ ഉള്ളതല്ല. സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ വിവിധ രാഷ്ട്രങ്ങള്‍ക് ഭീഷണിയായിട്ടുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന നാവികസേന വിഭാഗത്തെയും ചരക്കു കപ്പലുകളെയും ആണ് ഇവര്‍ ലക്ഷ്യം വെക്കുക കൊള്ളക്കാരുടെ കടല്‍ മാര്‍ഗങ്ങള്‍ സൈന്യം പൂര്‍ണമായും കൈയടക്കിയതിനാല്‍ അവര്‍ റൂട്ട് മാറ്റുന്നതായി മനോഹര്‍ പരീക്കര്‍ പറഞ്ഞു . ഇപ്പോഴും ഇന്ത്യന്‍ തീരത്തിന്റെ 45൦ നോട്ട്ടിക്കല്‍ മൈലുകള്‍ ദൂരെ അവര്‍ ഉണ്ടെന്നും ഇന്ത്യന്‍ മഹാസമുദ്രം വഴി അവര്‍ എപ്പോള്‍ വേണം എങ്കിലും ഇന്ത്യയിലേക്ക് വരാം എന്നും നാം ജാഗ്രത പാലിക്കനം എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും ഇന്ത്യന്‍ മഹാസമുദ്രവും : കടല്‍ വ്യാപാരങ്ങള്‍ കൈമാറിയ സംസ്ക്കാരങ്ങളും എന്ന വിഷയത്തില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .