സോണിയയുടെ പിന്തുണ പ്രചോദനമായെന്നു അന്ന ഹസാരെ
ദില്ലി ; കേന്ദ്രസര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്ലിനെതിരായ സമരത്തില്‍ കൊണ്ഗ്രെസ് അധ്യക്ഷ സോണിയാ ഗാന്ധി നല്കിയ പിന്തുണ പ്രചോദനമായി എന്ന് പ്രമുഖ ഗാന്ധിയന്‍ അന്ന ഹസാരെ . ബില്ലിനെതിരായ സമരം തുടരുമെന്ന് സോണിയ അന്ന ഹസാരെയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു . ബില്ലിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ചു സമരത്തിന് ഒരുങ്ങുന്ന ഹസാരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും പിന്തുണ അഭ്യര്തിച്ചിരുന്നു . സമരത്തിന് ആം ആദ്മി നേരത്തെ പിന്തുണ നകിയിരുന്നു . എന്നാല്‍ ബില്‍ കര്‍ഷക നന്മ ലക്ഷ്യം വച്ചുള്ളതാണ് എനും അനാവശ്യമായാണ് പ്രതിപക്ഷം ബഹളം കൂട്ടുന്നത് എന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത് .