സൈനികവാഹനം കൊക്കയിലേക്കു മറിഞ്ഞ്‌ 21 സൈനികര്ക്കു പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകാഷ്‌മീരില്‍ സൈനികവാഹനം കൊക്കയിലേക്കു മറിഞ്ഞ്‌ 21 സൈനികര്‍ക്കു പരിക്കേറ്റു. രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്‌ക്കു സമീപമായിരുന്നു അപകടം.

കനത്ത മഴയെത്തുടര്‍ന്നാണ്‌ അപകടമുണ്‌ടായത്‌. പരിക്കേറ്റവരെ ഹെലികോപ്‌റ്ററുകളുടെ സഹായത്തോടെ ഉധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വക്താവ്‌ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന്‌ ജമ്മു മേഖലയില്‍നിന്നു കഷ്‌്‌മീര്‍ താഴ്‌വരയിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌

 

Add a Comment

Your email address will not be published. Required fields are marked *