സുരക്ഷാക്രമീകരണ നടപടികള്‍ പുരോഗമിക്കുന്നു

ജനവാസ മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സുരക്ഷ നടപടികളുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇടുക്കിയില്‍ 16.30 കിലോമറ്റര്‍ ദൂരവും തേക്കടിയില്‍ 12.10 കിലോമീറ്റര്‍ ദൂരവും വൈദ്യുത വേലികളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈല്‍ഡ് ലൈഫ് ഇടുക്കി ഡിവിഷന്റെ ക്യാംപുകളുടെ സമീപത്തായി 750 മീറ്റര്‍ ദൂരത്തില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ട്രഞ്ചുകളും ഇടുക്കി ആദിവാസി സെറ്റില്‍മെന്റ് മേഖലകള്‍ കേന്ദ്രീകരിച്ച് ആനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ കയ്യാലകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ ഭാഗമായി ചിന്നാര്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് സോളാര്‍ വൈദ്യുതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വൈദ്യുത വേലികളും ഇതേ മേഖലയില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ട്രഞ്ചുകളും സ്ഥാപിച്ചു കഴിഞ്ഞു. ഷോലാ നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ തുടങ്ങിയ മേഖഖലകളിലെ ആനയുടെ പെട്ടെന്നുള്ള ആക്രമണം തടയുന്നതിന് കയ്യാലകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.

Add a Comment

Your email address will not be published. Required fields are marked *