സുഭാഷ് ചന്ദ്രബോസിന്റെ തിരോഭാവ: സുപ്രീം കോടതിയ സമീപിക്കുമെന്ന് നേതാജി ഫൗണ്ടേഷന്
കൊച്ചി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോഭാവത്തിന്റെ രഹസ്യ ഭാവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയ സമീപിക്കുമെന്ന് നേതാജി ഫൗണ്ടേഷന് ദേശീയ ചെയര്മാന് അക്കാവിള സലിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേതാജിയുടെ തിരോഭാവത്തെകുറിച്ച് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും തെളിവുകള്‍ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേംബര്‍ ഒഫ് കൊമേഴ്സ് യോഗത്തിലാണ് നേതാജിയുടെ മരണം സ്റ്റാലിന്റെ തടവറയില്‍ എന്ന് സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയത്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതിന് തീരുമാനിച്ചതെന്നും അദേഹം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ചെയര്മാന് എന്‍.റ്റി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.എം. സുലൈമാന്‍, കോര്‍ഡിനേറ്റര്‍ അഡ്വ. രമാദേവി, മിനി ആന്റണി എന്നിവര്‍ പങ്കെടുത്തു.
ജിബി സദാശിവൻ
കൊച്ചി