സുപ്രീം കോടതി വിശദീകരണം തേടി
ദില്ലി: യു പി മന്ത്രിസഭയിലെ പ്രമുഖ അന്ഗവും ഭരണ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ആജം ഖാനെതിരായി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടതിനു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി വിശദീകരണം തേടി .നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് .
ആജം ഖാന്റെതെന്ന പേരില്‍ വര്‍ഗീയ വൈരം സൃഷ്ടിക്കുന്ന പരാമര്‍ശം ഫേസ്ബുക്കില്‍ കുറിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി നിയമത്തിലെ വിവാദമായ66എ വകുപ്പും വിദ്യാര്‍ഥിക്കെതിരെ ചുമത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍66എ വകുപ്പിന്റെ സാധുത പരിശോധിക്കണം എന്നും സുപ്രീം കോടതി പറഞ്ഞു.