സുപ്രീം കോടതി നിര്ദ്ദേശം

ദില്ലി: സ്പെക്ട്രം ലേലം സ്ഥിരപ്പെടുതുന്നതിനും ലേലത്തില്‍ വിജയിച്ച കമ്പനികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുതുന്നതിനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ലേലത്തിൽ വിജയിച്ച കന്പനികൾക്ക് കേസിൽ കക്ഷി ചേർന്ന് തങ്ങളുടെ നിലപാട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.  ബുധനാഴ്ച നടന്ന ലേലത്തിലൂടെ 1.09 ലക്ഷം കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 80,000 കോടിയായിരുന്നു പ്രതീക്ഷിച്ചിരുന്നത് . ലേല നടപടികളെ ചോദ്യം ചെയ്ത് ഭാരതി എയർടെൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് ലേലം സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി നേരത്തെ തടയുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ലേലം വൻ വിജയമായിരുന്നെന്നും1.09 ലക്ഷം കോടി ലഭിച്ചതായും സർക്കാരിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ മുകുൾ രോഹ്‌തഗി, ദീപക് മിശ്ര, പി.സി.പാന്ഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ലഭിച്ച തുകയിൽ 28,000 കോടി അടുത്ത പത്തു ദിവസത്തിനുള്ളിൽ മാത്രമെ ലഭിക്കുകയുള്ളൂവെന്നും അത് മാർച്ച് 31ന് മുന്പ് തന്നെ നൽകണമെന്ന് കന്പനികൾക്ക് നിർദ്ദേശം നൽകിയതായും എ.ജി വ്യക്തമാക്കി.

കേസ് വീണ്ടും ഏപ്രിൽ16ന് പരിഗണിക്കും

 

 

Add a Comment

Your email address will not be published. Required fields are marked *