സുപ്രീംകോടതിക്കു മുന്നില്‍ കന്യാസ്‌ത്രീകളുടെ പ്രതിഷേധം

ദില്ലി:സുപ്രീംകോടതിക്കു മുന്നില്‍ കന്യാസ്‌ത്രീകളുടെ പ്രതിഷേധം. രാജ്യത്ത്‌ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ ചീഫ്‌ ജസ്‌റ്റിസിന്‌ നിവേദനം നല്‍കി.

ബംഗാളില്‍ കന്യാസ്‌ത്രീ മാനഭംഗത്തിനിരയായ സംഭവത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു പ്രതിഷേധം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വമേധയാ കേസെടുക്കാന്‍ സുപ്രീംകോടതി തയാറാകണമെന്നും സര്‍ക്കാരുകളില്‍ നിന്നു വിശദീകരണം തേടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

Add a Comment

Your email address will not be published. Required fields are marked *