സുനന്ദയുടെ മരണം: സുധീര്‍ ഗുപ്തുയുടെ ഹര്ജി ട്രിബ്യൂണല്‍ തള്ളി

ദില്ലി : കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ യുപിഎ സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തിയെന്ന എയിംസിലെ ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍ ഗുപ്‍തയുടെ ഹര്‍ജി കേന്ദ്ര അഡ്‍മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ തള്ളി. റിപ്പോര്‍ട്ട് മാറ്റിയെഴുതാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നതിന് തെളിവുകളില്ലെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

സുനന്ദയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുന്നതിന് ശശി തരൂരും അന്നത്തെ ആരോഗ്യമന്ത്രി ഗുലാംനബി ആസാദും ശക്തമായ സമ്മര്‍ദ്ദം ചെലുത്തി എന്ന ഡോക്ടര്‍ ഗുപ്‍തയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയാണ് കേന്ദ്ര അഡ്‍മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ തള്ളിയത്. പരിശോധിച്ച റിപ്പോര്‍ട്ടുകളിലും ഈ മെയില്‍ സന്ദേശങ്ങളിലും ഗുപ്‍തയ്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. അതേസമയം സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ദില്ലി പൊലീസ് അന്വേഷണം തുടരുകയാണ്. വിദേശത്തയച്ചിരിക്കുന്ന സുനന്ദയുടെ ആന്തരികാവയവ സാമ്പിളുകളുടെ പരിശോധന ഫലം വന്നതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് പ്രത്യേകന്വേഷണസംഘത്തിന്റെ തീരുമാനം. തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലും വിദഗ്ദപരിശോധന എത്തിയതിന് ശേഷം തീരുമാനമുണ്ടാകും.

Add a Comment

Your email address will not be published. Required fields are marked *