സുനന്ദയുടെ മരണം : വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു
ദില്ലി : മുൻ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തു. സുനന്ദ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ്, ജനുവരി 15ന് തിരുവനന്തപുരത്ത് നിന്ന് ദില്ലി യിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വച്ച് സുനന്ദയും തരൂരും വഴക്കിട്ടിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനീഷ് തീവാരിയും ഇതിന് സാക്ഷിയായിരുന്നു. തിവാരിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
സുനന്ദയുടെ മരണം തരൂർ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന സംശയം ദില്ലി പൊലീസിന് ബലപ്പെട്ട പശ്ചാത്തലത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ശശി തരൂരിലേക്ക് നീങ്ങുകയാണ്. ഇതുവരെ ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം സംഘത്തിന് ഇൗ സംശയം ബലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി സുനന്ദ കൊല്ലപ്പെടുന്നതിന് മുൻപുള്ള തരൂരിന്റെ ഫോൺ രേഖകളും മറ്റും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണവുമായി ബന്ധപ്പെട്ട് നാരായൺ സിംഗ്, തരൂരിന്റെ കുടുംബ സുഹൃത്തും ഹോട്ടലിൽ സുനന്ദയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർ സഞ്ജയ് ദിവാൻ,ഹോട്ടഷ മാനേജർ, ജീവനക്കാർ എന്നിവരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
ഹിന്ദുസ്ഥാന്‍ സമാചാര്‍