സുനന്ദയുടെ മരണം : നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് എ കെ ആന്റണി

തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെയെന്ന്‌ എ.കെ. ആന്റണി. കേസ്‌ രാഷ്‌ട്രീയവല്‍കരിക്കരുതെന്നും ആന്റണി പറഞ്ഞു.

ശശി തരൂരിന്റെ മോദി അനുകൂല പരാമര്‍ശത്തോട്‌ പ്രതികരിക്കുന്നില്ല. അച്ചടക്ക സമിതി അധ്യക്ഷനായതിനാല്‍ തനിക്ക്‌ പ്രതികരിക്കുന്നതിന്‌ പരിമിതികളുണ്‌ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന്‌ തരൂരിനോട്‌ പാര്‍ട്ടി നേരത്തെതന്നെ നിര്‍ദേശിച്ചിട്ടുണ്‌ടെന്നും ആന്റണി പറഞ്ഞു.  അതിനിടെ കഴിഞ്ഞ ദിവസം സുനന്ദയുടെ മരണം തരൂരിന്റെ വ്യക്തിപരമായ കാര്യമാണെന്ന് കൊണ്ഗ്രെസ് പ്രതികരിച്ചിരുന്നു .

 

ഹിന്ദുസ്ഥാന്‍ സമാചാര്‍

 

Add a Comment

Your email address will not be published. Required fields are marked *