ദില്ലി : എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കരിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു . ഇത് സംബന്ധിച്ച് തരൂരിനെ നീക്കങ്ങള്‍ നിരീക്ഷിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു . സുനന്ദയുടെ മരണത്തിന് മുന്‍പുള്ള തരൂരിന്റെ ഫോൺ സംഭാഷണങ്ങളും, കൂടിക്കാഴ്ചകളും, തരൂർ സന്ദർശിച്ച സ്ഥലങ്ങളും മറ്റുമാണ് പൊലീസ് അന്വേഷിക്കുന്നത്.
തരൂരിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം ചോദ്യംചെയ്യൽ എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കൊൽക്കത്തയിലുള്ള തരൂർ ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
സുനന്ദയെ മരിച്ച നിലയിൽ കാണപ്പെട്ട ലീല ഹോട്ടലിലെ മാനേജരെയും പൊലീസ് ചോദ്യം ചെയ്തു