സുനന്ദയുടെ മരണം : തരൂരിനെ ഉടന്‍ ചോദ്യം ചെയ്യും
ദില്ലി : സുനന്ദ പുഷ്കര്‍ കൊലപാതകക്കേസില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ദില്ലി പൊലീസ് കമ്മിഷണര്‍. സുനന്ദയുടെ ആന്തരാവയവ സാമ്പിളുകള്‍ പരിശോധനക്കായി അമേരിക്കയിലേക്ക് അയച്ചു.
കൊല്‍ക്കത്തയിലുള്ള ശശി തരൂര്‍ ദില്ലി യില്‍ മടങ്ങിയെത്തിയാലുടന്‍ ചോദ്യം ചെയ്യാനാണ് ദില്ലി പൊലീസിന്റെ നീക്കം. സുനന്ദ കൊല്ലപ്പെടുന്നതിന്് ഒരാഴ്ച്ച മുന്‍പു മുതലുള്ള തരൂരിന്റെ നീക്കങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സുനന്ദയുടെ മരണത്തിന് മൂന്ന് ദിവസം മുന്‍പ് കേരളത്തില്‍ നിന്ന് ദില്ലി യിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് സുനന്ദയും തരൂരും കലഹിച്ചിരുന്നതായി വിമാന ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി. സുനന്ദയുടെ പോസ്റ്റുമാര്‍ട്ടത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ സുധീര്‍ ഗുപ്തയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണത്തെ സ്വാധീനിക്കാന്‍ തരൂര്‍ ശ്രമിച്ചിരുന്നതായി സുധീര്‍ ഗുപ്ത നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം സുധീര്‍ ഗുപ്ത അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. മരണത്തിനിടയാക്കിയ വിഷം ഏതെന്നു കണ്ടുപിടിക്കാന്‍ സുനന്ദയുടെ ആന്തരാവയവ സാമ്പിളുകള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ലാബിലേക്ക് അയച്ചു
ഹിന്ദുസ്ഥാന്‍ സമാചാര്‍