സുനന്ദയുടെ മരണം കൊലപാതകം എന്ന് ദില്ലി പോലിസ് ; തരൂരിനെ ചോദ്യം ചെയ്യും
ദില്ലി 6 ജനുവരി ; മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ മരണം കൊലപാതകമാണെന്ന് ദില്ലി പോലീസ്. ദില്ലി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസിയാണ് ഇക്കാര്യം അറിയിച്ചത്. ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയുമെന്നും ശശി തരൂരിനെ ചോദ്യം ചെയുമെന്നും പോലീസ് പറഞ്ഞു.വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി17നാണ് ദില്ലിയിലെ ലീല ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത് . നേരത്തെയും സുനനടയുടെ മരണം സംബന്ധിച്ച് അഭ്യുഹങ്ങള്‍ നില നിന്നിരുന്നു . പോസ്റ്റ് മോര്ട്ട്ടം നടത്തിയ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മുതിര്‍ന്ന ഡോക്ടറായ സുധീര്‍ ഗുപ്ത മരണത്തിലെ പല നിര്മ്നായക തെളിവുകളും വെളിപ്പെടുത്താന്‍ സാധിചിരുന്നില്ലെന്നും അതിനായി തരൂര സമ്മര്‍ദ്ദം ചെലുത്തിയെന്നും അടുത്തിടെ പറഞ്ഞിരുന്നു . ദില്ലി പോലിസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണം എന്ന് ആവശ്യം ശക്തമായതിനെതുടര്ന്നു അടച്ചിട്ടിരുന്ന ഹോട്ടല്‍ മുറിയിലെത്തി പോലിസ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു . അസ്വാഭാവികവും പെട്ടന്നുല്ലതുമായ് മരണം എന്നാണു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത് .