സുചിത്രാ സെന്നായി വിദ്യാ ബാലന്‍

അന്തരിച്ച പ്രമുഖ നടി സുചിത്രാ സെന്നിന്‍റെ ജീവിത കഥ സിനിമയാകുന്നു. വിദ്യാ ബാലനാണ് സുചിത്രാ സെന്നായി ക്യാമറയ്ക്ക് മുന്നിലെത്തുക. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് അടുത്ത മാസം ആരംഭിക്കും. ചിത്രത്തിന് വേണ്ടി വിദ്യ കഥക് അഭ്യസിക്കാനും തയ്യാറായിട്ടുണ്ട്. പണ്ഡിറ്റ് ജയു രാമനാണ് വിദ്യയെ കഥക് പഠിപ്പിക്കുന്നത്. സുചിത്രാ സെന്നിന്‍റെ കൊച്ചുമക്കളായ റെയ്മ സെന്നും റിമാ സെന്നും മുത്തശ്ശിയെക്കുറിച്ചുള്ള സിനിമ നിര്‍മ്മിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. രാജ്കുമാര്‍ റാവു, ഇമ്രാന്‍ ഹഷ്മി തുടങ്ങിയവരാണ് ഹമാരി അധൂരി കഹാനിയിലെ മറ്റ് താരങ്ങള്‍.

Add a Comment

Your email address will not be published. Required fields are marked *