സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്രം, വേണ്ട എന്ന് കര്ണാടകം

ബംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി.കെ. രവിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശുപാർശ ചെയ്താൽ സി.ബി.ഐ അന്വേഷണത്തിന് താൻ ഉത്തരവിടാൻ തയ്യാറാണെന്ന് പാർലമെന്റിലാണ് അദ്ദേഹം പറഞ്ഞത്.  തത്ക്കാലം കേന്ദ്ര അന്വേഷണം ആവശ്യമില്ല എന്നും അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നും അപ്പോള്‍ വേണ്ടത് ചെയ്യാം എന്നുമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട് എന്ന് സിംഗ് പറയുന്നു.

നല്ല രീതിയിൽ അന്വേഷണം നടത്താൻ പൊലീസിനാകുമെന്നും അതിനാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..

രവിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാംഗളൂരുവിൽ സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുംങ്കൂറില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

മണൽമാഫിയയിൽ നിന്നും ഭീഷണി നേരിട്ടിരുന്ന മുപ്പത്തിയാറുകാരനായ രവിയെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സ്വന്തം ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രവിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. 13.58 ലക്ഷം പേരാണ് ഓൺലൈൻ വഴി ഈ കാന്പെയിനിൽ പങ്കെടുത്തത്.

Add a Comment

Your email address will not be published. Required fields are marked *