സി ബി ഐ അന്വേഷണത്തിന് ഉത്തരവായി
ബംഗലൂരു: കര്‍ണാടകത്തിലെ ഐ എ എസ്സ് ഉദ്യോഗസ്ഥന് ഡി കെ രവിയുടെ ദുരൂഹ മരണം സി ബി ഐ അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇന്ന് ഉത്തരവിട്ടു. സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ പോലിസിനാകുമെന്നും അതിനാല്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും പറഞ്ഞ അദ്ദേഹത്തിന്റെ നടപടിക്കെതിരെ ഐ എ എസ്സ് ഉദ്യോഗസ്ഥരും രവിയുടെ കുടുംബവും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ കേസ്സില്‍ ആരെയും രക്ഷിക്കാന്‍ ഉദ്ദേശം ഇല്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. രവിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണം എന്ന് കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധിയും നിര്‍ദേശിച്ചിരുന്നു. മണല്‍ മാഫിയക്ക് എതിരായി കര്‍ശന നിലപാടുകള്‍ കൈകൊണ്ട രവിക്ക് ധാരാളം ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു എന്നാല്‍ മരണപ്പെടുന്ന ദിവസത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് അന്വേഷണം സഹപാഠിയായ ഒരു ഐ എ എസ ഓഫീസറുടെ നേര്‍ക്ക് തിരിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട് . കഴിഞ്ഞ ആഴചയാണ് രവിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ സി ഐ ടിക്ക് ആണ് അന്വേഷണ ചുമതല.