സി ബി ഐ അന്വേഷണം വേണമെന്ന് സോണിയ
ദില്ലി: കര്‍ണാടകത്തിലെ ഐഎഎസ് ഉദ്യോഗസ്ഥന് ഡി കെ രവിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നു കോണ്ഗ്രനസ് അധ്യക്ഷ സോണിയ ഗാന്ധി.. അന്വേഷണം സിബിഐക്കു വിടണമെന്നു സോണിയ കര്ണാനടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.പോലിസിനെ കൊണ്ട് മികച്ച രീതിയില്‍ അന്വേഷണം നടത്താനാകുമെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു .അതിനിടെ സി ബി ഐ അന്വേഷണം നടത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് രവിയുടെ മാതാ പിതാക്കളും ഭീഷണി മുഴക്കി . എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സംഭവത്തില്‍ സി ബി ഐ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാകി . വാണിജ്യ നികുതി വകുപ്പിലെ അഡീഷണല്‍ കമ്മീഷണര്‍ ഡി.കെ. രവികുമാറിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഔദ്യോഗിക വസതിയിലായിരുന്നു സംഭവം.