സി ബി ഐ അന്വേഷണം തുടങ്ങി.

കൊച്ചി- ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം തുടങ്ങി. വി ശിവന്‍കുട്ടി എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സി ബി ഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.

ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ 120 കോടിയുടെ അഴിമതി നടന്നതായാണ് ശിവന്‍കുട്ടി ഫെബ്രുവരി 14ന് സി ബി ഐ കൊച്ചി തിരുവനന്തപുരം യൂണിറ്റുകള്‍ക്കയച്ച പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. അഴിമതികള്‍ അക്കമിട്ട് നിരത്തുന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രണ്ടാം പ്രതിയും  ജേക്കബ് പുന്നൂസിനെ മൂന്നാം പ്രതിയുമാക്കി കേസെടുക്കണെന്നും ആവശ്യപ്പെടുന്നു. ദേശീയ ഗെയിംസ് അഴിമതി സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവന്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസില്‍ അന്വേഷണാവശ്യം അംഗീകരിച്ചതായി അറിയിച്ചുകൊണ്ടുള്ള കൊച്ചിയിലെ സി ബി ഐ എസ് പിയുടെ കത്ത് ശിവന്‍കുട്ടിക്ക് ലഭിച്ചത്.

Add a Comment

Your email address will not be published. Required fields are marked *