സി പീ എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും

തിരുവനന്തപുരം ; സി പി എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും . കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രെട്ടറി ആയ ശേഷം നടക്കുന്ന ആദ്യ കമ്മിറ്റി യോഗമാണ് ഇത് .പാര്‍ട്ടിയുമായി കലഹിച്ചുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കില്ല. സിപിഎം രൂപീകരണത്തിനു ശേഷം ഇതാദ്യമായാണു വി.എസ്‌ അംഗമല്ലാതെ സംസ്ഥാന സമിതി യോഗം ചേരുന്നത്‌.

 

ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തെക്കുറിച്ചുള്ള പരിശോധനയാണു യോഗത്തിലെ പ്രധാന അജന്‍ഡ. സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ആലപ്പുഴയില്‍നിന്നു പ്രതിഷേധവുമായി തിരുവനന്തപുരത്തേക്കു മടങ്ങിയ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ നടപടി സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സമിതിയില്‍നിന്നു വി.എസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ അദ്ദേഹത്തിനു സംസ്ഥാന സമിതിയില്‍ പങ്കെടുക്കാവുന്നതാണ്‌.

Add a Comment

Your email address will not be published. Required fields are marked *