സി പി ഐ സംസ്ഥാന സമ്മേളനം : ആഞ്ഞടിച്ചു സി ദിവാകരന്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ പാർലമെന്റ് സീറ്റ് വിവാദം സി.പി.ഐ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയാകുമെന്ന് കരുതിയിരിക്കെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിമർശനവുമായി സി. ദിവാകരൻ. തിരുവനന്തപുരത്തെ സീറ്റ് നിർണയത്തിൽ പാർട്ടിക്കാണ് ഉത്തരവാദിത്തമെന്ന് ദിവാകരൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂട്ടുത്തരവാദിത്വത്തിൽ ഒരുപങ്കുമാത്രമേ തനിക്കുള്ളൂ. പാർട്ടിയിലെ തന്റെ വളർച്ച തടയാനുള്ള ഗൂഢാലോചനയാണിതെന്ന് വൈകാതെ പറയും. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മത്സരം നടക്കുമെന്ന ചർച്ചകൾ അഭിലഷണീയമല്ല. പാർട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും ദിവാകരൻ പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *