സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷി; കോണ്‍ഗ്രസ് 21ലേക്ക് ചുരുങ്ങി

കോട്ടയം: പതിനാലാം നിയമസഭയില്‍ എല്‍.ഡി.എഫ് 91 സീറ്റുകള്‍ നേടിയപ്പോള്‍ സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. 63സീറ്റുകളാണ് സി.പി.എം നേടിയത്. 19 സീറ്റുകളുമായി സി.പി.ഐയാണ് എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായി. ജെ.ഡി.എസ് മൂന്നിടത്തും, എന്‍.സി.പി രണ്ടിടത്തും ആര്‍.എസ്.പി (എല്‍), കേരള കോണ്‍ഗ്രസ് (ബി) എന്നിവ ഒരു സീറ്റിലും വിജയിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണിയില്‍ എത്തിയ ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് (ഡി)യ്ക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
യു.ഡി.എഫിന് 47 സീറ്റുകളും ലഭിച്ചപ്പോള്‍ കഴിഞ്ഞ നിയമസഭയില്‍ 39 അംഗങ്ങള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് 21 സീറ്റിലേക്ക് ചുരുങ്ങി. 17 സീറ്റുകളുമായി മുസ്ലീം ലീഗ് തൊട്ടുപിന്നിലുണ്ട്. കേരള കോണ്‍ഗ്രസ് മാണി ആറും കേരള കോണ്‍ഗ്രസ് ജേക്കബ് ഒരും സീറ്റും നേടി. എം.പി വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു, ഷിബു ബേബി ജോണിന്റെ ആര്‍.എസ്.പി എന്നിവയ്ക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല.
സ്വതന്ത്രനായി പി.സി ജോര്‍ജും ബി.ജെ.പിക്കു വേണ്ടി ഒ.രാജഗോപാലും കരുത്തു തെളിയിച്ചു.
കോണ്‍ഗ്രസില്‍ തന്നെ ഐ ഗ്രൂപ്പിനാണ് സീറ്റ് കൂടുതല്‍. ഇതാവാം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും.

Add a Comment

Your email address will not be published. Required fields are marked *