സി.പി.എം ആഹഌദ പ്രകടനത്തിന് നേരെ ബോംബേറ്; ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ ആഹഌദ പ്രകടനത്തിന് നേരെ ബോംബേറ്. ബോംബേറില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. കരിങ്കാങ്കണ്ടി രവീന്ദ്രന്‍ എന്നയാളാണ് മരിച്ചത്. കണ്ണൂര്‍ പിണറായിയില്‍ നടന്ന ആഹഌദ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. നാല് പേര്‍ക്ക് പരുക്കുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം വ്യക്തമാക്കി.
സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ചു കൊണ്ടു നടന്ന പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. വൈകിട്ട് നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബ് എറിയുകയായിരുന്നു.
തിരുവനന്തപുരത്ത് നേമത്തും ബി.ജെ.പിയുടെ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. നേമത്ത് ഇടത് സ്ഥാനാര്‍ത്ഥി ആയിരുന്ന വി. ശിവന്‍കുട്ടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപപ്പിച്ചിരുന്ന പാപ്പനംകോട്ടെ മേഖലാ കമ്മറ്റി ഓഫീസിന് നേരെയും ആര്‍.എസ്.എസ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കാരയ്ക്കാമണ്ഡപത്തെ പെട്രോള്‍ പമ്പിന് നേരെയും ആക്രമണമുണ്ടായി.

Add a Comment

Your email address will not be published. Required fields are marked *